jio horizontal
728-pixel-x-90
<< >>

മധ്യപ്രദേശില്‍ ബലാത്സംഗത്തിന് വധശിക്ഷ നല്‍കുന്നത്‌ നിയമമാക്കാന്‍ നീക്കം

ഭോപ്പാല്‍: 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉയരുന്ന സാഹചര്യം തടയാനുദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികളില്‍ നിന്നും ഈടാക്കേണ്ട പിഴ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്.

തിങ്കളാഴ്ച്ച മധ്യപ്രദേശ് നിയമസഭ സമ്മേളിച്ചു തുടങ്ങുമ്പോള്‍ ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നല്‍കുന്ന ബില്ല് അവതരിപ്പിക്കും. നിയമസഭയില്‍ അംഗീകാരം നേടിയാല്‍ രാഷ്ട്രപരിതയുടെ അനുമതിക്കായി സമര്‍പ്പിക്കും. നാഷണല്‍ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മധ്യപ്രദേശ് ആണ്.

INDIANEWS24.COM Bhopal

Leave a Reply