728-pixel-x-90-2-learn
728-pixel-x-90
<< >>

മധ്യപൂര്‍വ്വദേശത്തെ ഇന്ത്യന്‍ ബിസിനസുകാരില്‍ ആദ്യസ്ഥാനങ്ങളില്‍ മലയാളികള്‍

ദുബായ്:മധ്യപൂര്‍വ്വദേശത്തെ ഇന്ത്യന്‍ ബിസിനസുകാരില്‍ ഏറ്റവുമധികം സ്വാധീനമുള്ള നൂറ് പേരുടെ പട്ടികയില്‍ ഇരുപത് മലയാളികല്‍.ലുലു ഗ്രൂപ്പ് മേധാവിയും എം കെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി.ബിസിനസ് മാഗസിന്‍ ആയ അറേബ്യന്‍ ബിസിനസ് പുറത്തിറക്കിയ 100 ഇന്ത്യന്‍ പവര്‍ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തും എട്ടാം സ്ഥാനത്തും അടക്കം മൂന്ന് മലയാളികളാണ്‌ ആദ്യ പത്തില്‍ ഇടം പിടിച്ചത്.

ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ള രണ്ടാമതും ശോഭ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍ എട്ടാം സ്ഥാനത്തും ഇടം നേടി.ഇവരെ കൂടാതെ അസ്ഡ ബര്‍സന്‍ മാല്‍സ്റ്റെല്ലര്‍ സി ഇ ഒ സുനില്‍ ജോണ്‍(12),പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപകന്‍ കെ വി ഷംസുദ്ദീന്‍(17),ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി(18),ഡി എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍(22), ജോയ്ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്(26),ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ചെയര്‍മാന്‍ കെ കുമാര്‍(28),ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോയ ഷംസീര്‍ വയലിന്‍(30), തുമ്പൈ ഗ്രൂപ്പ് പ്രസിഡന്റ് തുബൈ മോയ്ദീന്‍(33),മീഡിയ എഡ്ജ് സി ഇ ഓ മോഹന്‍ നമ്പ്യാര്‍(40), സീടിവിയുടെ സി ഇ ഒ മനോജ് മാത്യ(42),കെ ഇ എഫ് ഹോള്‍ഡിങ്‌സ് സ്ഥാപകന്‍ ഫൈസല്‍ കുട്ടികോളന്‍(43) എന്നിവരാണ് പട്ടികയില്‍ ആദ്യ അമ്പതില്‍ ഇടം നേടിയ മലയാളികള്‍.

ബെഹ്‌സാദ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി കെ മേനോന്‍,മോറിസന്‍ മേനോന്‍ സ്ഥാപകന്‍ രാജു മേനോന്‍(68),ട്രാന്‍സ്‌വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് രാമകൃഷ്ണന്‍(78),ടാലന്റ് ബ്രോക്കേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ പത്മ കോരം(87), ദോഹ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ആര്‍ സീതാരാമന്‍(96),പസഫിക് കണ്‍ട്രോള്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ദിലീപ് രാഹുലന്‍ എന്നിവരാണ് മറ്റുമലയാളികള്‍.

INDIANEWS24.COM BUSINESS DESK

Leave a Reply