728-pixel-x-90-2-learn
728-pixel-x-90
<< >>

മധു അമ്പാട്ടിന്റെ 250മത് ചിത്രം പനി

പ്രശസ്ത ഛായഗ്രഹകന്‍ മധു അമ്പാട്ടിന്റെ 250മത്തെ ചിത്രമായ പനി നവാഗതനായ സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്യുന്നു.ഇരുപത് വര്‍ഷത്തോളമായി പ്രശസ്ത സംവിധായകരായ ജയരാജ്,സഞ്ജീവ് ശിവന്‍,എം.ജി.ശശി, അശോക്.ആര്‍.നാഥ് എന്നിവരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സന്തോഷ് നിരവധി ഷോര്‍ട്ട് ഫിലിം ചെയ്ത് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
തമിഴ് നാട്ടിലെ ചില കുഗ്രാമത്തിന്റെ കഥ പറയുകയാണ് സിനിമ. നൂറ്റാണ്ടുകളായി ആ ഗ്രാമങ്ങളില്‍ നടക്കുന്ന ഒരു ആചാരം സമൂഹത്തെ മറ്റൊരു തരത്തിലേക്ക് ആനയിക്കപ്പെടുകയാണ്. സന്തോഷിന്റേതാണ് തന്നെയാണ് രചന
ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരും മലയാളത്തിലെയും തമിഴിലെയും തലമുതിര്‍ന്ന സാങ്കേതിക വിദഗ്ദരാണെന്നുള്ളതാണ്. മധു അമ്പാട്ട് മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി,ഇംഗ്ലിഷ് എന്നീ ഭാഷകളില്‍ വെന്നിക്കൊടി പാറിച്ച ഛായഗ്രഹകനാണ്. എഡിറ്റര്‍ ബി.ലെനിനും,പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ഐസക് തോമസ് കൊട്ടുകാപ്പള്ളിയും,സൗണ്ട് മിക്‌സിംഗ് കൃഷ്ണനുണ്ണിയും ,എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നല്ലൂര്‍ നാരായണനും ഒക്കെ തലമുതിര്‍ന്ന മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ്.
ചിത്രത്തില്‍ രാഘവന്‍ എന്ന കഥാപാത്രത്തെ എം.ആര്‍. ഗോപകുമാര്‍ അവതരിപ്പിക്കുന്നു.നിഷാന്ത് സാഗര്‍,റോസ്ലിന്‍,അഞ്ജലി,വാസന്‍,രഞ്ജു,അച്ച്യതന്‍ ചാങ്കൂര്‍,തമിഴ് നടന്‍ രാജ്മിത്രന്‍,ബാലതാരം ഐമി എന്നിവര്‍ അഭിനയിക്കുന്നു.
കലാസംവിധാനം അശോകന്‍ ചെറുവത്തൂര്‍,വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത് അമ്പാടി എന്നിവരാണ് മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിന് ശേഷം ടെച്ച് വുഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ സൗദ ഷെറീഫും അമീര്‍ ഷെറീഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നടക്കുന്നു.

Leave a Reply