തിരുവനന്തപുരം:നടന് മധുവിന് ഇന്ന് 85 വയസ്സ് തികഞ്ഞു. ജന്മദിനാശംസകളുമായി നടന് മോഹന്‍ലാല്‍ രണ്ടുദിവസം മുന്‍പേതന്നെ മധുവിന്റെ വീട്ടിലെത്തി ആശംസിച്ചു. ഡല്‍ഹിയില്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ പങ്കെടുക്കേണ്ടതിനാലാണ് നേരത്തേ വീട്ടിലെത്തിയത്.സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍ എന്ന് എഴുതിയ പിറന്നാള്‍ കേക്കുമായാണ് ആദ്ദേഹം കണ്ണമ്മൂലയിലെ വസതിയില്‍ എത്തിയത്. മധുവിന്റെ മകള്‍ ഉമയും മരുമകന് കൃഷ്ണകുമാറും ബന്ധുക്കളും മോഹന്‍ലാല്‍ എത്തുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നു.മോഹന്‍ലാല്‍ നായകനാവുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലാണ് രണ്ടുപേരും വീണ്ടും ഒന്നിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം സുഹൃത്തായ എം.ബി സനല്‍കുമാറും,എഴുത്തുകാരന് ഭാനുപ്രകാശും ഉണ്ടായിരുന്നു.
INDIANEWS24 JITHESHDAMODAR TVM DESK
ഫോട്ടോ: ഹരി സെപ്പിയ