കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ സഹോദരന് മധുവാര്യരില് നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കാവ്യ മാധവന്റെ സഹോദരനെയും ദിലീപിന്റെ സഹോദരീ ഭര്‍ത്താവിനെയും മൊഴിയെടുക്കുന്നതിനായി പോലീസ് വിളിച്ചുവരുത്തി.
കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി എത്തിയ അപ്പുണ്ണി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ മൊഴിയെടുക്കലുകള്‍ നടന്നതെന്നാണ് വിവരം. ഇതുകൂടാതെ കാക്കനാട് ജയിലിലെത്തി റിമാന്‍ഡില്‍ കഴിയുന്ന കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെയും ചോദ്യംചെയ്തിരുന്നു.നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിച്ചുവെന്നും അവിടെ ദിലീപിന്റെ ബന്ധുവിനാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി മൊഴി കൊടുത്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തിരുന്നു. ആക്രമണത്തിനിരയായ നടി ശ്രിതയുടെ അടുത്ത സുൃത്താണെന്ന നിലയിലാണ് പോലീസ് ശ്രിതയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
INDIANEWS24.COM Kochi