jio 800x100
jio 800x100
728-pixel-x-90
<< >>

മധുരയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

മധുര: തമിഴ്‌നാട്ടില്‍ മധുരയ്ക്കടുത്ത് തിരുമംഗലത്തുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശികളായ ഒരു കുടുംബത്തിലെ സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ, സജീന എന്നിവരാണ് മരിച്ചത്.

കാറും ടിപ്പറും കൂട്ടിയിടിച്ച് ശനിയാഴ്ച്ച രാവിലെ ആറരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നത്. മൃതദേഹം തിരുമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

INDIANEWS24.COM Madhura

Leave a Reply