728-pixel-x-90-2-learn
728-pixel-x-90
<< >>

മധുരമൂറും മുന്തിരിവള്ളികൾ കുടുംബപ്രിയം

കാത്തുകാത്തിരുന്ന് തളിര്‍ത്ത മുന്തിരിവള്ളികള്‍ പ്രേക്ഷകന്റെ കുടുംബമനസ്സുകളില്‍ മധുരംനിറക്കുമെന്ന് ഉറപ്പിക്കാം.മലയാളികള്‍ക്ക് ചിരപരിചിതമായ വീട്ടുകാര്യങ്ങളും അയല്‍പക്കങ്ങളും സൗഹൃദങ്ങളും ഇതുവരെ കാണാത്ത രീതിയില്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോൾ ഈ പടം എന്റെര്‍ടെയിനിംഗിന്റെ വേറൊരു തലംതന്നെ സമ്മാനിക്കുന്നു.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രായത്തിനു ചേര്‍ന്ന പ്രണയചിത്രമെന്നും അല്ലെങ്കില്‍ പ്രണയത്തിന് പ്രായം തടസ്സമല്ലെന്നു കൂടി ഈ മുന്തിരിവള്ളികള്‍ ഉറപ്പിക്കുന്നുണ്ട്.

മികച്ചൊരു കുടുംബചിത്രം എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.ദൃശ്യത്തിന്റെ പിന്തുടര്‍ച്ചയായി മോഹന്‍ലാലും മീനയും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകർക്ക് അവർ എവിടെയോ കണ്ടുമറന്ന അല്ലെങ്കിൽ വളരെ അടുത്ത് അറിയാവുന്നത് എന്ന് തോന്നിപ്പിക്കുന്ന ഉലഹന്നാനും ആണിയമ്മയും ആണ്.പ്രണയോപനിഷത്ത് എന്ന വി ജെ ജെയിംസിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിന്ധുരാജ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബു ജേക്കബ് ആണ്.

അവിചാരിതമായ കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയതല്ല മറിച്ച് ഓരോ സീനും പുതുമയോടെ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ്‌ലൈനിനെ സാധൂകരിക്കുന്ന കഥയും രംഗങ്ങളുമാണ് സിനിമയില്‍.രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ രണ്ടാം പകുതിയിൽ അല്പം വലിച്ചുനീട്ടലുണ്ടെന്നത് ഒഴിവാക്കിയാൽ ജിബു ജേക്കബിന്റെ രണ്ടാം ചിത്രവും എല്ലാ അർത്ഥത്തിലും മികവുറ്റതു തന്നെ.

അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ഐമാ സെബാസ്റ്റ്യയന്‍, സൃന്ദ, സനൂപ് സന്തോഷ്, ബിന്ദു പണിക്കര്‍, സുരാജ് വെഞ്ഞാറന്മൂട്, ഷറഫുദ്ദീന്‍, സുധീര്‍ കരമന എന്നിവരുടെയെല്ലാം കഥാപാത്രങ്ങൾക്ക് നടുവിലാണ് ഉലഹന്നാനും ആണിയമ്മയും ജീവിതം പ്രണയാതുരമാക്കുന്നത്.ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയ ബിജിബാൽ തന്നെയാണ് രണ്ടു പാട്ടുകളുടെ ഈണമൊരുക്കിയിട്ടുള്ളത്.രണ്ടെണ്ണത്തിന് എം ജയചന്ദ്രനും.പ്രമോദ് പിള്ളയാണ് ഛായാഗ്രഹണം.

INDIANEWS24.COM Movies

Leave a Reply