728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യ വിൽപ്പനയിൽ യുവാവിന് ഒരു ദിവസത്തെ ലാഭം പതിനായിരം രൂപ

കണ്ണൂരിലും പരിസര പ്രദേശങ്ങളിലും സന്ധ്യ മയങ്ങും നേരം പല യുവാക്കളും പൊതിക്കെട്ടുമായി ബൈക്കിൽ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ ലെറ്റിൽ ക്യൂ നിൽക്കുമ്പോൾ തന്നെ മൊബൈലിൽ മിസ്സ്ഡ് കാൾ വരും,ഉടനെ ആവശ്യക്കാരുടെ അടുത്തേക്ക് ഓടിയെത്തും,പിന്നെ ഒഴിച്ച് കൊടുക്കും.ചുളു വിലക്ക് വാങ്ങിച്ചുകൊണ്ട് വരുന്ന മാഹി വിദ്വാനെയാണ് തുടര്‍ന്ന്‍ പ്രയോഗിക്കുന്നത്.രണ്ടെണ്ണം അകത്തു കടക്കുമ്പോൾ പിന്നെ ഗ്ളാസ്സിൽ വീഴുന്നത് മാഹി മദ്യമായിരിക്കും.തലയ്ക്കു പിടിച്ചാല്‍ പിന്നെ ആരറിയാന്‍ മാഹിയാണോ ഫോറിനാണോ വ്യാജനാണോ എന്ന്.ഏതായാലും മാഹിക്ക്‌ ഇത്തിരി ഗുണം കുറയും,ലാഭം ഏറുകയും ചെയ്യും.കച്ചവടം ഉഷാര്‍ !

കണ്ണൂർ ജില്ലയിലെ പയ്യാവൂർ,ശ്രീകണ്ഠപുരം,ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാജ വിൽപ്പന തകൃതിയായി നടക്കുന്നത്.എതായാലും ഇത് ബിസിനസ് ആയി കണ്ട യുവാവിന് കഴിഞ്ഞ ദിവസത്തെ കച്ചവടം കഴിഞ്ഞു പോക്കറ്റിലായ ലാഭം പതിനായിരം രൂപ !! ഇത് കണ്ടു പലരും ബിസിനസ് കൊഴുപ്പിക്കാൻ ഇറങ്ങിയിരിക്കയാണ്.ഇതിനിടെ പോലീസും ഇറങ്ങിയിട്ടുണ്ട്. വ്യാപകമായ തെരച്ചിലിൽ നൂറ്റി അമ്പതോളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.വൻതോതിൽ വ്യാജ മദ്യവും പിടികൂടി എന്ന് പോലീസ് പറയുന്നു.കാത്തിരുന്നു കാണാം പൂരം !

JITHESH DAMODAR INDIANEWS24

Leave a Reply