728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യ കമ്പനി പരസ്യം.അഞ്ച് ബോളിവുഡ് താരങ്ങൾ കുടുങ്ങും

മദ്യക്കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിച്ചതിലൂടെ സംസ്ഥാനത്തെ എക്സൈസ് നിയമങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതി 5 ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് നല്കി.

ഷാരൂഖ് ഖാൻ,​സെയ്ഫ് അലിഖാൻ,​സുനിൽ ഷെട്ടി,​അജയ്ദേവ്ഗൺ,​ മനോജ് ബാജ്പേയ്എന്നിവരോടാണ് ഈ വിഷയത്തിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.താരങ്ങളെക്കൂടാതെ മൂന്ന് ഡിസ്റ്റലറി മാനേജിംഗ് ഡയറക്ടർമാരോടും ആറാഴ്ച്ചയ്ക്കുള്ളിൽ തങ്ങളുടെ വിശദീകരണം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം സംഭവത്തിൽ താരങ്ങൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കാൻ പൊലീസ് വൈമനസ്യം കാണിക്കുകയാണെന്ന് പരാതിക്കാരൻ അവ്ഡേഷ് ബദോറിയ ആരോപിച്ചു.മദ്യക്കമ്പനികളുടെ പരസ്യങ്ങളിൽ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഗ്വാളിയർ പൊലീസ് സൂപ്രണ്ടിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആരാഞ്ഞിരുന്നു.

JITHESH INDIANEWS24

 

Leave a Reply