728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യശാലകള്‍ തുറക്കാന്‍ ബാറുടമകളുടെ ‘സിനിമാ സ്റ്റൈല്‍’ അപേക്ഷകള്‍

തിരുവനന്തപുരം: മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി കൊണ്ടുവന്ന നിയമത്തിനെതിരെ ബാറുടമകളുടെ സിനിമാ സ്‌റ്റൈല്‍ നീക്കം. മുന്‍പുണ്ടായിരുന്ന ഗേറ്റ് കെട്ടിയടച്ച് ബാര്‍ കെട്ടിടത്തിന്റെ പുറകുവശത്ത് ഗേറ്റ് സ്ഥാപിച്ച് ഇവിടേക്ക് ദൈര്‍ഘ്യമേറിയ വഴികളൊരുക്കിയാണ് ബാറുടമകളുടെ നീക്കം.2002ല്‍ റിലീസ് ചെയ്ത ചതുരംഗം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാര്‍ പൂട്ടിക്കാനുള്ള പ്രതിയോഗികളുടെ ശ്രമം പാഴാക്കുന്ന രീതിയില്‍ 240 ഓളം ബാറുടമകളുടെ അപേക്ഷകള്‍ എക്‌സൈസില്‍ എത്തിയതായാണ് വിവരം.

ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ബാറുകളും മദ്യവില്‍പ്പനശാലകളും പൂട്ടുകയും ചെയ്തു. ഇത്തരത്തില്‍ പൂട്ടിയ മദ്യശാലകളുടെ പഴയ ഗേറ്റുകള്‍ കെട്ടിയടച്ചും പുറകുവശത്ത് പുതിയ ഗേറ്റ് സ്ഥാപിച്ചും വഴി വലുതാക്കിയും പുതിയ വഴിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി എത്തുകയാണ് ബാറുടമകള്‍.ഇവ പരിശോധിക്കേണ്ട തിരക്ക് കാരണം എക്‌സൈസ് മറ്റ് ജോലികള്‍ മാറ്റിവച്ച് തിരക്കിലാണ്. പ്രാഥമിക കണക്ക് പ്രകാരം 240 പേരാണ് ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. പരിശോധനകളെ തുടര്‍ന്ന് പലരുടെയും ആവശ്യം എക്‌സൈസ് തള്ളിക്കളഞ്ഞു. എക്‌സൈസിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നാലും അഞ്ചും തവണ വഴി മാറ്റി പണിതവരും കൂട്ടത്തിലുണ്ട്. എന്നിട്ടും അംഗീകാരം ലഭിക്കാതെ വന്നതോടെ വകുപ്പില്‍ വീണ്ടും അപേക്ഷകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലുള്ള ഗേറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് ഇടവഴികളിലേക്കാണെങ്കില്‍, ദൂരപരിധിപാലിക്കുന്ന അത്തരം മദ്യശാലകള്‍ക്ക് അനുമതി നല്‍കാറുണ്ടെന്നു എക്‌സൈസ് വ്യക്തമാക്കുന്നു. മദ്യശാല സ്ഥിതിചെയ്യുന്ന വസ്തുവിനുള്ളില്‍ വളഞ്ഞവഴികള്‍ തീര്‍ക്കുന്നവര്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി അതു നിലനില്‍ക്കില്ലെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.

അമ്പലങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി എന്നിവയ്ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ (ഗേറ്റില്‍നിന്ന് ഗേറ്റിലേക്ക്) മദ്യശാലകള്‍ പാടില്ലെന്നും 400 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ പാടില്ലെന്നുമായിരുന്നു നിയമം. ഇത് കേന്ദ്രീകരിച്ചാണ് കെ മധു സംവിധാനം ചെയ്ത ചതുരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രംഗം.

INDIANEWS24.COM T V P M

Leave a Reply