728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യവില്‍പ്പന അനിവാര്യമാണെന്ന് പറയാനാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി:മദ്യം വില്‍ക്കണമെന്നത് മൗലീക അവകാശമല്ലെന്ന് സുപ്രീം കോടതി.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ നല്‍കിയ ഹര്‍ജിയിന്‍മേല്‍ വ്യാഴാഴ്ച്ച നടന്ന വാദത്തിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്.പുതിയ മദ്യനയം ഉണ്ടാകാനിടയായ സാഹചര്യം ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും തമ്മിലുള്ള തര്‍ക്കമാണോയെന്നും കോടതി ആരാഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്തുകൊണ്ട് ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുടമകളും, ബാര്‍ ഹോട്ടല്‍ അസോസിയേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.സമൂഹത്തിലെ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ മദ്യനയം കൊണ്ടുവന്നതെന്ന് കോടതി പറഞ്ഞു.അത് മദ്യനിരോധനത്തിന്റെ തുടക്കമായി കാണാവുന്നതാണ്.മദ്യവില്പന ഒരിക്കലും മൗലിക അവകാശമായി കണക്കാക്കാനാകില്ല.നിര്‍ബന്ധമായും ലൈസന്‍സ് നല്‍കണമെന്നും പറയാനാകില്ല.ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നയപരായി തീരുമാനിച്ചാല്‍ തടയാനുമാകില്ല.മദ്യവില്‍പന വേണമെങ്കില്‍ സര്‍ക്കാരിന് പൂര്‍ണമായി ഏറ്റെടുക്കുന്നതിനും തടസ്സങ്ങളില്ല എന്നും കോടതി പരാമര്‍ശിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply