തിരുവനന്തപുരം:അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴിലും മദ്യം വര്‍ജ്ജിക്കുന്നതിന് സാക്ഷരത മിഷന് മാതൃകയില്‍ പദ്ധതിയും ആവിഷ്കരിക്കുമെന്ന് അറിയിച്ചുകൊണ്ട് എല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് ആണ് പത്രിക ഔദ്യോഗികമായി പുറത്തിറക്കിയത്.വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതി രഹിത, വികസിത കേരളം എന്നതാണ് പ്രകനടപത്രികയിലെ മുദ്രാവാക്യം.
എല്‍ ഡി എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
എല്ലാവര്ക്കും ഭക്ഷണം പാര്‍പ്പിടം.
അഞ്ച് വര്‍ഷം വിലക്കയറ്റമില്ലാത്ത പൊതുവിപണി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോ സിറ്റികളാക്കും.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കും.സ്റ്റാറ്റിയൂട്ടറി പെന്ഷന് കൊണ്ടുവരും.
വിജിലന്‍സിനെ സ്വതന്ത്രമാക്കും.
കേരളത്തെ വൃത്തിയുള്ള സംസ്ഥാനമാക്കും.
പൊതുമേഖലയെ പുനരുജ്ജീവിപ്പിക്കും.
കെല്‍ട്രോണ്‍ പുനരാരംഭിക്കും.ഇലക്ട്രോണിക്സ് രംഗത്ത് കേരളത്തെ ദേശീയ ഹബ്ബാക്കി മാറ്റും.
മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്യാന്‍ നയം കൈക്കൊള്ളും.മദ്യ വര്‍ജ്ജനം പ്രാവര്‍ത്തികമാക്കുന്നതിനായി സാക്ഷരതാ മിഷന് മാതൃകയില്‍ പദ്ധതി തയ്യാറാക്കും.
കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും.
നാളികേരം, റബര്‍ തുടങ്ങിയവ കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധക ഉല്‍പ്പങ്ങള്‍ പ്രോത്സാഹിപ്പിക്കും.
ദേശീയപാതകള്‍ നാല് വരിപ്പാതയാക്കും.
ദേശീയ ജലപ്പാത പൂര്‍ത്തിയാക്കും.
നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പൂര്‍ത്തിയാക്കും.
നൂതനമായ ഹൃദയ ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ഒരുക്കും.
എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കും.
ഭരണഭാഷയും കോടതി ഭാഷയും മലയാളമാക്കും.
മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ മലയാളത്തിലാക്കും.
ബിരുദം വരെ മലയാളം നിര്‍ബന്ധമാക്കും.