728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യപിച്ച് ശല്യം ചെയ്തയാളെ ഒട്ടകം കടിച്ചുകൊന്നു

അഹമ്മദാബാദ്:അക്രമകാരിയായ ഒട്ടകം മനുഷ്യനെ കടിച്ചുകൊന്നു.ഗുജറാത്തിലെ ബാപ്പുനഗറിലുണ്ടായ വിചിത്ര സംഭവം സമീപവാസികള്‍ നോക്കിനില്‍ക്കെ ആയിരുന്നു.ഗോവിന്ദ് ത്രിവേദിയെന്ന നാല്പത്തിയഞ്ചുകാരനാണ് തലയില്‍ ഒട്ടകത്തിന്റെ കടിയേറ്റ് മരിച്ചത്.ഒട്ടകത്തെ പരിപാലിക്കുന്ന ആള്‍ കാലില്‍ കടിയേറ്റ് ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ടോടെയാണ് ഗോവിന്ദ് ത്രിവേദി ആക്രമിക്കപ്പെട്ടത്.കല്‍പ്പണിക്കാരനായ ഇയാള്‍ മദ്യപിച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴി ഒട്ടകത്തിനടുത്തെത്തി ശല്യപ്പെടുത്തുകയായിരുന്നു.അക്രമാസക്തനായ ഒട്ടകം ത്രിവേദിയുടെ തലയില്‍ കടിച്ചു.ത്രിവേദിയുടെ നിലവിളി കേട്ടെത്തിയ പരിപാലകനും മറ്റുള്ളവരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒട്ടകം കടി അയച്ചില്ല.ഈ സമയത്ത് പരിപാലകന്റെ കാലിലും കടിയേറ്റു.സാരമായി പരിക്കേറ്റ ത്രിവേദി സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു.സംഭവസ്ഥലത്തെത്തിയ പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

INDIANEWS24 AHMEDABAD

Leave a Reply