728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യപിച്ച് ലക്കുകെട്ടതല്ല; മലയാളി പോലീസ് മാനനഷ്ടക്കേസിന്‌

ന്യൂഡല്‍ഹി:മദ്യപിച്ച് ലക്കുകെട്ട് മെട്രോയില്‍ യാത്ര ചെയ്‌തെന്ന പേരില്‍ ക്രൂശിക്കപ്പെട്ട മലയാളി പോലീസുകാരന്‍ മാനഹാനിയുണ്ടാക്കിയെന്ന പരാതിയുമായി സുപ്രീംകോടതിയില്‍.സംഭവം വാസ്തവ വിരുദ്ധമാണെന്നും അസുഖ ബാധിതനായതിനാല്‍ മദ്യപാനിയെന്നോണം ചിത്രീകരിക്കപ്പെട്ട വിഡിയോ തെറ്റിദ്ധാരണയോടെ പ്രചരിക്കുകയായിരുനെന്ന് തെളിയിക്കപ്പെട്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം ഇപ്പോഴും പരിഹാസ്യമാകുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ടാണ് മലയാളിയായ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ പി കെ സലീം കോടതിയെ സമീപിച്ചിരിക്കുന്നത്.

2015 ആഗസ്റ്റ് 19നായിരുന്നു പരാതിക്ക് ആധാരമായ സംഭവം.പോലീസുകാരന്‍ മദ്യപിച്ച് ലക്കുകെട്ട് ഡല്‍ഹി മെട്രോയില്‍ കയറിയെന്ന തരത്തിലായിരുന്നു വിഡിയോ.ഇത് വൈറലാകുകയും ചെയ്തു.തുടര്‍ന്ന് സലീമിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തി.എന്നാല്‍ ഇദ്ദേഹം മദ്യപിച്ചില്ലായിരുന്നെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ അതുപോലെ പെരുമാറിയതാണെന്നും പിന്നീട് തെളിഞ്ഞു.സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പോലീസുകാരനെ പരിഹാസ്യമാക്കി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ വാസ്തവം പുറത്തുവന്നപ്പോള്‍ അതേ കുറിച്ച് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറായില്ലെന്ന് സലീം കുറ്റപ്പെടുത്തുന്നു.കൂടാതെ തന്റെ വിഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്റര്‍നെറ്റില്‍ നിന്നും ഇത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇപ്പോള്‍ മെഡിക്കല്‍ ലീവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് സലീം.സംഭവത്തെ തുടര്‍ന്നുണ്ടായ മാനഹാനി മൂലം സലീമിന്റെ ഭാര്യയ്ക്ക് മസ്തിഷ്‌ക്കാഘാതം സംഭവിച്ചിരുന്നു.1986 ബാച്ചുകാരനായ സലീം പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ സുരക്ഷാ വിഭാഗത്തില്‍ അംഗമായിരുന്നു.മൂന്ന് വര്‍ഷം മുമ്പ് മസ്തിഷ്‌ക്കാഘാതം വന്ന് ചികിത്സ തേടിയിട്ടുള്ള സലീം വിവാദ വിഡിയോ ചിത്രീകരിക്കപ്പെട്ട ദിവസവും സമാനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply