728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യപിക്കാനുള്ള പ്രായപരിധി 23 ആക്കാന്‍ തീരുമാനം

തിരുവനന്തപുരം: മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21ല്‍ നിന്നും 23 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതനുസരിച്ച് പ്രായത്തില്‍ കുറഞ്ഞവര്‍ക്ക് മദ്യം നല്‍കിയാല്‍ വില്‍കുന്നവരെ ശിക്ഷിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ കേരള അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തണം.

ജൂണ്‍ എട്ടിന് ചേര്‍ന്ന എല്‍ ഡി എഫ് യോഗ തീരുമാനപ്രകാരമാണ് മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയത്. അബ്കാരി നിയമം ഭേദഗതി ചെയ്യുന്നതിനായി ആദ്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കൂടാതെ വിദേശ മദ്യ നിയമത്തിലും മാറ്റം വരുത്തണം.

INDIANEWS24.COM T V P M

Leave a Reply