728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യനയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം:മദ്യനയത്തിലെ പ്രോയോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഇതുസംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങളും കോടതി വിധിയും കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.എന്നാല്‍ അടിസ്ഥാന നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമായും തൊഴിലാളികളുടെ ആശങ്കയും ടൂറിസം മേഖലയെ ബാധിക്കാത്ത തരത്തിലുമാകും മദ്യനയത്തില്‍ മാറ്റം വരുത്തുക.ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കും.22 ഫോര്‍സ്റ്റാര്‍  ബാറുകള്‍ക്ക് കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍കോഴ സംബന്ധിച്ച് നിയമസഭയില്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ധനകാര്യമന്ത്രി കെ എം മാണിയെ പിന്തുണച്ചു.കുറ്റം ചെയ്യാത്തവരെ ക്രൂശിക്കുന്നത് എന്തുവലി കൊടുത്തും ചെറുക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

INDIANEWS24 TVPM

Leave a Reply