728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യനയം: സര്‍ക്കാര്‍ – കെ പി സി സി തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം

തിരുവനന്തപുരം:മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം.സര്‍ക്കാര്‍ – കെ പി സി സി ഏകോപന സമിതി നിര്‍ദേശ പ്രകാരമാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നത്.ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങിയ മാരത്തണ്‍ ചര്‍ച്ച രാത്രി വൈകിയാണ് പിരിഞ്ഞത്.

ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നെങ്കിലും മദ്യനയത്തില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് സുധീരന്‍ താല്‍ക്കാലികമായി സമ്മതം മൂളിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.എന്നാല്‍ മദ്യനയം സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന സര്‍ക്കാര്‍ കെ പി സി സി വാഗ്വാദങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് ഉറപ്പിക്കാമെന്നാണ് ഇന്നലെ നടന്ന യോഗത്തില്‍ നിന്നും വ്യക്തമാകുന്നത്.

ദേശീയ ഗെയിംസ് സംബന്ധിച്ച ആരോപണങ്ങളെപ്പറ്റി മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണമെന്നും ഏകോപന സമിതിയോഗം നിര്‍ദ്ദേശിച്ചു. കൂടാതെ വീട്ടുകരം പരിഷ്‌കരിച്ച സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

INDIANEWS24 TVPM

Leave a Reply