728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യനയം സംബന്ധിച്ച അന്തിമവിധി 31 മുമ്പ്‌

കൊച്ചി:സംസ്ഥാന ഹൈക്കോടതിയില്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച കേസിന്റെ അന്തിമ വിധി ഈ മാസം 31 മുമ്പുണ്ടാകുമെന്ന് കോടതി അറിയിച്ചു.ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പുതിയ മദ്യനയം നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പൂര്‍ണ മദ്യനിരോധനമോ ഉദാരമായ മദ്യനയമോ അല്ല സര്‍ക്കാരിന്റെ ലക്ഷ്യം മറിച്ച് മദ്യ ഉപഭോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.മദ്യ ഉപഭോഗം കൂടി വരുന്നതായാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഏകാംഗ കമ്മിഷന്റെ കണ്ടെത്തലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

INDIANEWS24.COM

Leave a Reply