728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യനയം: വിശദാംശങ്ങൾ അറിഞ്ഞിട്ടു പ്രതികരിക്കാമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: മദ്യ ഉപയോഗം കുറയ്ക്കുകയാണ് പാർട്ടി നയമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ പൂട്ടിയ ബാറുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച കാര്യത്തിൽ അതിന്റെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

മദ്യനയം സംബന്ധിച്ച പുതിയ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതികരണം ഉയരുന്നുണ്ട്. ആനത്തലവട്ടം ആനന്ദൻ അടക്കമുള്ളവർ ഇതിനെ ശക്തമായി പ്രതിരോധിക്കാനും രംഗത്തെത്തിക്കഴിഞ്ഞു.

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പ് പറഞ്ഞിരുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ തിരിച്ചടി ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവും. പിണറായി സർക്കാർ പാവപ്പെട്ടവരുടെ രക്തമൂറ്റി കുടിക്കുകയാണ്. ഏപ്രിൽ രണ്ടിന് മദ്യവിരുദ്ധ പ്രക്ഷോഭം നടത്തുമെന്നും ഇഞ്ചനാനിയൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മദ്യനയത്തില്‍ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണം. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരെയുള്ള ജനവിധിയുണ്ടാകുമെന്നാണ് കത്തോലിക്കാ സഭ വെല്ലുവിളിച്ചത്. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയില്‍ ഉള്ള മദ്യം നിര്‍ത്താന്‍ സഭ തയ്യാറാകണം. കള്ളിനേക്കാള്‍ വീര്യം കൂടിയ വൈന്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറി വേണമെന്ന് ആവശ്യപ്പെടുന്നവരാണ് നമ്മുടെ തിരുമേനിമാരെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി. ഇങ്ങനെയുള്ള ആളുകള്‍ക്ക് ഇത് ആകാം, എന്നാല്‍ സാധാരണക്കാരനും കൂലിപ്പണി എടുക്കുന്നവര്‍ക്കും ഇത് സാധിക്കില്ല എന്ന സിദ്ധാന്തമൊന്നും ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവര്‍ജനത്തിന് വേണ്ട് കത്തോലിക്കാ സഭ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply