728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യനയം മാറ്റിയില്ലെങ്കില്‍ സാമ്പത്തിക സ്ഥിതി തകരുമെന്ന് വ്യവസായികള്‍

തിരുവനന്തപുരം:സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കേരളത്തിലെ ടൂറിസവും അനുബന്ധ വ്യവസായങ്ങളും സാമ്പത്തികസ്ഥിതിയും തകരുമെന്ന് മദ്യനയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയോടു ടൂറിസം വ്യവസായികള്‍ പറഞ്ഞു.ഞായറാഴ്ചകളിലെ മദ്യനിരോധനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട അവര്‍ വിദേശമദ്യ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ബീയര്‍-വൈന്‍ ലൈസന്‍സുകള്‍ അനുവദിക്കാനെങ്കിലും തയ്യാറാകണമെന്ന് പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നതിനു മുന്നോടിയായി നിക്ഷേപകരുമായോ വ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായോ ചര്‍ച്ച നടത്താന്‍ തയാറായില്ലെന്ന പരാതിയും വ്യവസായികള്‍ ഉന്നയിച്ചു.വിനോദസഞ്ചാര ബുക്കിങ്ങില്‍ 30% റദ്ദാക്കപ്പെട്ടതായി അവര്‍ സമിതിയെ അറിയിച്ചു.കൂടാതെ അടുത്ത വര്‍ഷത്തേക്കുള്ള ബുക്കിങ് ഇതുവരെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചു.

മദ്യനയം തിരുത്തിയാലും ഇപ്പോഴുണ്ടായ തിരിച്ചടിയില്‍ നിന്നു കരകയറാന്‍ ഒട്ടേറെ സമയവം വേണ്ടിവരുമെന്നാണ് വ്യവസായികള്‍ പറയുന്നത്.തൊഴില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, ടൂറിസം സെക്രട്ടറി കമലവര്‍ധന റാവു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണു ടൂറിസം രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാനായി യോഗം വിളിച്ചത്.മദ്യനിയന്ത്രണംമൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങളാണ് യോഗത്തില്‍ പങ്കെടുത്ത യൂണിയന്‍ നേതാക്കള്‍ ഉന്നയിച്ചത്.

INDIANEWS24 TVPM

 

Leave a Reply