728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യത്തിന് അമിത വില ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പ്‌

ഉപഭോക്താക്കളില്‍ നിന്ന് മദ്യത്തിന് വിലകൂട്ടി വാങ്ങാനുള്ള ജീവനക്കാരുടെ ശ്രമത്തിനെതിരെ ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡിയുടെ മുന്നറിയിപ്പ്.ഇത്തരക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്നും ക്രിമിനല്‍ കേസെടുക്കുമെന്നും കോര്‍പറേഷനിലെ റീജ്യനല്‍ മാനേജര്‍മാര്‍ക്കും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും അയച്ച കത്തിലൂടെ എം ഡി അറിയിച്ചു.

മദ്യവില്‍പ്പനശാലകള്‍ പലതും പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണമീടാക്കാന്‍ ചില ജീവനക്കാര്‍ സംഘടിത ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.ബീവറേജസ് ഔട്‌ലറ്റുകള്‍ക്ക് മുന്നിലെ നീണ്ട നിരയും തിരക്കുള്ള സമയവും കണക്കിലെടുത്ത് ചില മദ്യബ്രാന്‍ഡുകള്‍ പൂഴ്ത്താനും ചിലതിന് ക്ഷാമമുണ്ടെന്നു വരുത്തി ആവശ്യക്കാരെ ചൂഷണം ചെയ്യാനും ശ്രമങ്ങളുണ്ടെന്നാണ് പറയുന്നത്.

ഇത്തരം ആരോപണങ്ങളില്‍ നിന്നും ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് എം ഡിയുടെ കത്തില്‍ നിര്‍ദേശിക്കുന്നു.ജോലിയില്‍ സത്യസന്ധത പുലര്‍ത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

INDIANEWS24.COM T V P M

Leave a Reply