728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യത്തിനൊപ്പം എനര്‍ജി ഡ്രിങ്ക് വിളമ്പുന്നത് നിരോധിക്കണമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത്

 

ടൊറന്റോ: മദ്യത്തില്‍ എനര്‍ജി ഡ്രിങ്ക് ചേര്‍ത്ത് വിളമ്പുന്നത് നിരോധിക്കണമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത്. മദ്യത്തിനൊപ്പം എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്. തിങ്കളാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് സമര്‍പ്പിക്കും.

ബാറുകള്‍ക്ക് പുറമേ വന്‍തോതില്‍ മദ്യം വിളമ്പുന്ന റിബ് ഫെസ്റ്റ്, വിവാഹസല്‍ക്കാരങ്ങള്‍ തുടങ്ങിയവയിലും നിരോധനം ബാധകമാക്കണമെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് നിര്‍ദേശിക്കുന്നു. മദ്യത്തിനൊപ്പം റെഡ്ബുള്‍, മോണ്‍സ്റ്റെര്‍, റോക്ക്സ്റ്റാര്‍ തുടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്‌.

കഫീന്‍ കൂടിയ അളവില്‍ ഉള്ള എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിനൊപ്പം ചേര്‍ക്കുന്നത് അപകടമാണെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. തങ്ങള്‍ എത്രമാത്രം ലഹരിയിലാണ് എന്ന് മദ്യം കഴിക്കുന്നയാള്‍ക്ക് മനസിലാകില്ല എന്നതാണ് ഇത്തരത്തില്‍ മദ്യപിക്കുന്നതിന്റെ ഒരു ദോഷം. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കും. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ മറ്റ് പ്രശ്നങ്ങളും ഇത് സൃഷ്ടിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ പഠനങ്ങള്‍ സമ്പൂര്‍ണമല്ലെന്നാണ് കനേഡിയന്‍ ബിവറേജസ് അസോസിയേഷന്റെ പ്രതികരണം. മദ്യത്തില്‍ എനര്‍ജി ഡ്രിങ്ക് കലര്‍ത്തുന്നതിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കഫീന്‍ അടങ്ങുന്ന കോള പാനീയങ്ങള്‍ക്ക് ഇല്ലാത്ത നിരോധനം

എന്തുകൊണ്ട് എനര്‍ജി ഡ്രിങ്കിനു ഏര്‍പ്പെടുത്തുന്നു എന്ന ചോദ്യം ബാക്കിയാണ് – അസോസിയേഷന്‍ വക്താവ് സ്റ്റെഫാനി ബാക്സ്റ്റര്‍ പറഞ്ഞു.

Leave a Reply