jio 800x100
jio 800x100
728-pixel-x-90
<< >>

മദ്യത്തിനായുള്ള ക്യൂ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിന്റെ മദ്യകച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(കെ എസ് ബി സി) ഔട്ട്‌ലറ്റുകള്‍ക്ക് മുന്നിലുള്ള ക്യൂ ഇതിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.

ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനിടയാക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. വിഴിവാണിഭം എന്ന നിലയില്‍ മദ്യക്കചവടം അരുതെന്ന് കോടതി പറയുന്നു. മദ്യക്കചവടം എങ്ങനെയാകണമെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.

കെ എസ് ബി സി ഔട്ട്‌ലറ്റിലെ മദ്യകച്ചവടം തന്റെ വ്യാപാര സ്ഥാപനത്തിന് തടസ്സമാകുന്നുവെന്ന തൃശ്ശൂരിലെ ഒരു വ്യാപാരി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശം വന്നിരിക്കുന്നത്.ഇതോടെ മദ്യവ്യാപാരത്തിന് മറ്റൊരു രീതിയെ സര്‍ക്കാരിന് ആലോചിക്കേണ്ടിവരും.

INDIANEWS24.COM Kochi

Leave a Reply