കൊച്ചി: മദ്യം നല്കാന് വൈകിയതിന്റെ പേരില്‍ ബീവറേജസ് കോര്പ്പറേഷന് ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച് മദ്യകുപ്പികളടങ്ങിയ ബോക്സും മറ്റും നാശം വരുത്തി. കളമശ്ശേരി ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റിലാണ് സംഭവം. ഇതേ തുടര്‍ന്ന് കളമശ്ശേരി ഭാഗത്തുള്ള മൂന്ന് പേര് അറസ്റ്റിലായി.
കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശി ബാബു(24), ശ്രീജിത്ത്(40), വിടാക്കുഴ സ്വദേശി സജി(42) എന്നിവരാണ് പോലീസ് പിടിയിലായത്. ബീവറേജസിന്റെ മുകളിലത്തെ നിലയിലുള്ള പ്രീമിയം ബ്രാന്്ഡ ഷോപ്പിലാണ് സംഘര്‍ഷമുണ്ടായത്. ജീവനക്കാരന് മദ്യം നല്കാന് വൈകിയെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മര്‍ദ്ദനത്തിനിരയായ ആള് പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഇതിന്റെ താഴത്തെ നിലയിലുള്ള ജീവനക്കാര്‍ക്കു നേരേ കമ്പിവടികളും മറ്റും ഉപയോഗിച്ച് ആക്രമണം തുടരുകയായിരുന്നു. മദ്യം അടങ്ങുന്ന നിരവധി ബോക്സുകള്‍ അക്രമി സംഘം തകര്‍ത്തു. മദ്യം വാങ്ങാന്‍ ക്യൂവില്‍ നിന്നിരുന്ന യുവാവാണ് ആക്രമണത്തിനിരയായ മറ്റൊരാള്‍.
ബില്ലിംഗ് മെഷിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
INDIANEWS24.COM Kochi