728-pixel-x-90-2-learn
728-pixel-x-90
<< >>

‘മദ്യം അകത്തുണ്ടോ? മെട്രോയ്ക്കകത്ത് കയറ്റില്ല’; കെ എം ആര്‍ എല്‍ മാര്‍ഗരേഖ ഉടന്‍

കൊച്ചി: കേരളത്തിന്റെ ആദ്യമെട്രോയില്‍ മദ്യപിച്ച്‌ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരക്കാര്‍ക്ക് യാത്രാനുമതി നല്‍കേണ്ടതില്ലെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) അധികൃതര്‍ തിരുമാനമെടുത്തതായാണ് വിവരം. അധികം വൈകാതെ ഇതുസംബന്ധിച്ച് മാര്‍ഗരേഖ ഇറക്കും. മദ്യപിച്ചെത്തുന്ന യാത്രക്കാര്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന മുന്‍കരുതലിലാണ് പുതിയ നീക്കം.

മകഴിഞ്ഞ 19ന് മദ്യപിച്ചെത്തിയ യാക്ക്രാരന്‍ ട്രാക്കിലൂടെ ഇറങ്ങി നടന്ന് 50 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് മെട്രോയുടെ സുരക്ഷയെ പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം വരുന്നത്. അപാകതകളെല്ലാം പരിഹരിച്ച് മറ്റ് മെട്രോകളില്‍ നടപ്പാക്കിയിട്ടുള്ളതിനു സമാനമായ പരിഷ്‌കാരങ്ങളാണ് കെഎംആര്‍എല്‍ ആലോചിക്കുന്നത്. മദ്യപന്‍ ട്രാക്കിലിറങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ട്രാക്കിലേക്കിറങ്ങിയ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായത് തക്കസമയത്ത് എമര്‍ജന്‍സി ട്രിപ്പ് സ്വിച്ച് ഓഫ് ആക്കി ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതുകൊണ്ടാണ്. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ മറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് ആറു ട്രിപ്പുകള്‍ റദ്ദാക്കുകയും ഏഴു ട്രിപ്പുകള്‍ വൈകുകയും ചെയ്തു. കൃത്യനിര്‍വഹണത്തിന് വീഴ്ച വരുത്തി എന്ന കാരണത്താല്‍ മെട്രോ സ്‌റ്റേഷനിലേക്ക് കയറുന്ന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍കാലിക സുരക്ഷ ജീവനക്കാരനെയും പിരിച്ചുവിട്ടു.

INDIANEWS24.COM Kochi

Leave a Reply