728-pixel-x-90-2-learn
728-pixel-x-90
<< >>

മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിന് ഉഷ ഉതുപ്പിന്റെ ഗാനം

വത്തിക്കാന്‍സിറ്റി:അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രശസ്ത ഇന്ത്യന്‍ പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഗാനവും ഉള്‍പ്പെടുത്തി.മദറിനെ അനുസ്മരിച്ച് അവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് സെപ്തംബര്‍ നാലിന് നടക്കുന്ന ചടങ്ങില്‍ വത്തിക്കാനില്‍ ആലപിക്കുക.

മദര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വലിയ അടുപ്പം കാത്തുസൂക്ഷിച്ച ഉഷ ഉതുപ്പ് 1997ല്‍ മരണ സമയത്ത് മദറിനു വേണ്ടി ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശന വേളയില്‍ ഗാനമാലപിച്ചിരുന്നു.മദറിന്റെ നിര്യാണത്തിനു പിന്നാലെ എഴുതിവച്ച ഗാനമാണ് ഇപ്പോള്‍ ആലപിക്കാനൊരുങ്ങുന്നത്.നേരത്തെ 2003ല്‍ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങില്‍ ഉതുപ്പ് പ്രത്യേക ക്ഷണിതാവായിരുന്നു.ആ ചടങ്ങില്‍ ഗാനമാലപിക്കാന്‍ അനുമതി തേടിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.

INDIANEWS24.COM Vatican City

Leave a Reply