728-pixel-x-90-2-learn
728-pixel-x-90
<< >>

മദന്‍മോഹന്‍ മാളവ്യയ്ക്കും വാജ്‌പേയിക്കും ഭാരതരത്‌നം

ന്യൂഡല്‍ഹി:സ്വാതന്ത്ര്യ സമരസേനാനി പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയ്ക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിക്കും. ബുധനാഴ്ച്ച വൈകീട്ടോടെയാണ് രാഷ്ട്രപതി ഭവനില്‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.വാജ്‌പേയിയുടെ തൊണ്ണൂറാമത്തെയും മദന്‍ മോഹന്‍ മാളവ്യയുടെ നൂറ്റി അമ്പത്തി മൂന്നാമത്തെയും പിറന്നാള്‍ ദിനത്തിലായിരുന്നു പ്രഖ്യാപനം.

ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്ധ്വാനി പലതവണ വാജ്‌പേയിയെ ഭാരതരത്‌നത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ടിരുന്നതാണ്.സ്വാതന്ത്ര്യ സേനാനിയും ഹിന്ദു ബനാറസ് സര്‍വ്വകലാശാലയുടെ സ്ഥാപകനുമായ മദന്‍മോഹന്‍ മാളവ്യയ്ക്ക് ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും ഒടുവില്‍ ഭാരതരത്‌നം നല്‍കി ആദരിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനും ശാസ്ത്രജ്ഞനായ സി എന്‍ ആര്‍ റാവുവിനുമായിരുന്നു.2013 നവംബര്‍ 16ന് സച്ചിന്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ചി ദവിസമായുരുന്നു ഭാരതരത്‌നം പ്രഖ്യാപിച്ചത്.

INDIANEWS24 NEWDELHI

Leave a Reply