728-pixel-x-90-2-learn
728-pixel-x-90
<< >>

മത്സരിക്കാന്‍ എഴുപത്തി അയ്യായിരം പേര്‍

തിരുവനന്തപുരം:കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അന്തിമമായുള്ളത് 75,549 സ്ഥാനാര്‍ത്ഥികള്‍.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത്.ഏറ്റവും കുറവ് വയനാട്ടിലും.ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പത്രിക നല്‍കിയിരുന്നു.

ഏറ്റവും അധികം പേര്‍ മത്സര രംഗത്തുള്ള മലപ്പുറത്ത് 8693 പേരാണുള്ളത്.വിമത സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇവിടെ തന്നെയാണ് കൂടുതലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.എല്‍ ഡി എഫിനെ എതിര്‍ക്കാന്‍ പലയിടത്തും കോണ്‍ഗ്രസും ലീഗും ഒരുമിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്.പലയിടത്തും മുന്നണി ചര്‍ച്ചകള്‍ ധാരണയായില്ല.ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ള വയനാട്ടില്‍ മത്സരിക്കാനുള്ളത് ആകെ 1882 പേരാണ്.

അന്തിമ ചിത്രം വ്യക്തമായതോടെ ഇനി പ്രചാരണത്തിന്റെ ചൂടുപിടിച്ച ദിവസങ്ങള്‍ക്കാകും കേരളം സാക്ഷിയാകുക.2010ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംസ്ഥാനത്ത് 4500 ലേറെ സ്ഥാനാര്‍ത്ഥികള്‍ കൂടിയിട്ടുണ്ട്.അടുത്ത മാസം രണ്ടിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.

INDIANEWS24.COM T V P M

Leave a Reply