728-pixel-x-90-2-learn
728-pixel-x-90
<< >>

മതസൗഹാര്‍ദ്ദ സന്ദേശവുമായി ബിഎംഎസിന്‍റെ മനുഷ്യച്ചങ്ങല

ബ്രംപ്ടന്‍: ഗാന്ധിജി അനുസ്മരണത്തോട് അനുബന്ധിച്ച് കാനഡയിലെ ബ്രാംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന  മനുഷ്യചങ്ങല മതത്തിന്‍റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ക്കപ്പുറം പ്രവാസി സമൂഹത്തില്‍ ഐക്യതിന്റെ നിദര്‍ശനവുമായി. കേരളാ ക്രിസ്ത്യന്‍ എക്യുമിനികല്‍ പ്രസിഡണ്ട്‌ ഫാ. മാക്സിന്‍ ജോണ്‍ , ഗുരുവായൂരപ്പന്‍ ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട്‌,  സജീബ് കോയ , പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമത  തുടങ്ങിയവര്‍ സമാജം  പ്രസിഡണ്ട്‌  കുര്യന്‍ പ്രക്കാനത്തോടൊപ്പം ചങ്ങലയില്‍ ആദ്യ കണ്ണികളായി . തുടര്‍ന്ന്‍ ഗാന്ധി അനുസ്മരണത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചനയും മതസൗഹാര്‍ദ്ദ സമ്മേളനവും നടന്നു.

റിപബ്ലിക്ദിനാഖോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍  കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി.  ജോണ്‍ ഇളമത ആശംസാപ്രസംഗം നടത്തി . തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബ്രഹ്മ ശ്രീ ദിവാകരന്‍ നമ്പൂതിരി ബിഎംഎസ്കി സംഘടിപ്പിക്കുന്ന ഡ്സ്‌ ഫെസ്റ്റ്  ഉത്ഘാടനം ചെയ്തു. സമാജം ഹെല്‍പിംഗ് ഹാന്‍ഡ്‌ പദ്ധതിയില്‍ നിന്ന് ഒരു നിര്‍ധനരോഗിക്ക് നല്‍കുന്ന ഇരുപത്തി അയ്യായിരം രൂപ  ഫാ. മാക്സിന്‍ ജോണിന് മനോജ്‌ കരാത്ത കൈമാറി. സമാജം സെക്രട്ടറി ഗോപകുമാര്‍ നയര്‍ സ്വാഗതവും ട്രഷറര്‍  തോമസ്‌ വര്‍ഗീസ്‌ നന്ദിയും പറഞ്ഞു. രോഷ്നി അമ്പാട്ട് ,  രാജശ്രീ ശ്രീകുമാര്‍, സെന്‍ വര്‍ഗീസ്‌,ഗിരീഷ്കുമാര്‍,മത്തായി മാത്തുള്ള, ജയപാല്‍ കൂട്ടത്തില്‍,ജോസഫ്‌ പുന്നശേരി, വാസുദേവ് മാധവന്‍, സജി നിലമ്പൂര്‍, ബിജോയ്‌ ജോസഫ്‌ , ജോസ് വര്‍ഗിസ്, ഷിബു ഡാനിയേല്‍,രൂപാ നാരയണന്‍,ശ്രീകുമാര്‍, സിന്ധു ജയപാല്‍, ദിവ്യ ജേക്കബ്  തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

 “മലയാളീരത്ന” പുരസ്കാരത്തിനായി നടത്തുന്ന  കിഡ്സ്‌ ഫെസ്റ്റിലെ മത്സരങ്ങള്‍ തുടരുകയാണ്.  ഡാന്‍സ് മത്സരങ്ങള്‍ മാര്‍ച്ച്‌ 21 നു രാവിലെ 10.45 നു ആരംഭിക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  സിംഗിള്‍, ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളാണ് 21ന്  നടക്കുക.

Leave a Reply