728-pixel-x-90-2-learn
728-pixel-x-90
<< >>

മതമേതെന്ന് പ്രോസിക്യൂട്ടര്‍; ഇന്ത്യക്കാരനെന്ന് സല്‍മാന്‍ ഖാന്‍

ജോധ്പുര്‍:അനധികൃതമായി ആയുധം സൂക്ഷിച്ച കേസിന്റെ വിസ്താരത്തിനിടെ മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് താന്‍ ഇന്ത്യക്കാരനാണെന്ന് സല്‍മാന്‍ ഖാന്റെ മറുപടി. മാന്‍വേട്ട കേസില്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായിക്കൊണ്ടാണ് സല്‍മാന്‍ ഇത്തരത്തിലൊരു മറുപടി നല്‍കിയത്.

സല്‍മാന്‍ ഖാനെ കൂടാതെ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബെന്ദ്രേ, നീലം എന്നിവരും വെള്ളിയാഴ്ച്ച കോടതിയില്‍ മൊഴിനല്‍കാന്‍ ജോധ്പുര്‍ കോടതിയില്‍ എത്തി.കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് സല്‍മാന്‍ മൊഴി നല്‍കിയത്.

1998 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.സല്‍മാന്‍ ഖാനും സഹതാരങ്ങളും അടങ്ങുന്ന സംഘം ജോധ്പുരിനും സമീപം കണ്‍കാനി ഗ്രാമത്തില്‍ മാനുകളെ വേട്ടയാടി എന്നായിരുന്ന ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.ഇതിനായി ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ അവയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതായി വ്യക്തമായി.ഇതേ തുടര്‍ന്നാണ് അനധികൃതമായി ആയുധം കൈവശം വച്ചതിന് കേസെടുത്തത്.മാന്‍വേട്ട കേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ നേരത്തെ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.ഇതുകൂടാതെ മറ്റ് രണ്ടു കേസുകളില്‍ കൂടി ഇപ്പോഴും വിചാരണ തുടരുകയുമാണ്.

INDIANEWS24.COM National Desk

Leave a Reply