728-pixel-x-90-2-learn
728-pixel-x-90
<< >>

മണ്ണിന്റെ മണമുള്ള പുതുവര്‍ഷ സമ്മാനം നല്‍കി മമ്മൂട്ടി

വ്യവസായ നഗരം കൊച്ചിയുടെ ഭാഗമായ 20 പേര്‍ക്ക് നടന്‍ മമ്മൂട്ടിയുടെ മണ്ണിന്റെ മണമുള്ള പുതുവര്‍ഷ സമ്മാനം.ലോകപ്രശസ്ത ചിത്രകാരന്‍ ഡാനിയേല്‍ കോണല്‍ മുതല്‍ കൊച്ചു കൊച്ചിയിലെ തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഓട്ടോക്കാരന്‍ ജൂഡ്‌സണ്‍ വരെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കായിരുന്നു സമ്മാനം.താരത്തിന്റെ സ്വന്തം മണ്ണില്‍ വിളഞ്ഞ ജൈവപച്ചക്കറികളായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ വെറൈറ്റി ന്യൂഇയര്‍ ഗിഫ്റ്റ്.

ചേര്‍ത്തലയിലെ തിരുവിഴയിലുള്ള താരത്തിന്റെ 25 സെന്റ് ക്രിഷിയിടത്തില്‍ ഉണ്ടായ വിവിധയിനം പച്ചക്കറിവിളകള്‍ കുട്ടിയിലാക്കിയാണ് വര്‍ഷപ്പിറവി ദിനത്തില്‍ സമ്മാനിച്ചത്.കൊച്ചി-മുസിരിസ് ബിനാലേയുടെ രണ്ടാംപതിപ്പിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയക്കാരന്‍ ചിത്രകാരന്‍ ഡാനിയേല്‍ കോണല്‍ കൊച്ചിയുടെ ഭാഗമായത്.രാജ്യാന്തര കായിക തലത്തില്‍ മലയാളസാന്നിദ്ധ്യം പാറിപ്പറപ്പിച്ച ഇന്ത്യന്‍ ഹോക്കിടീം ഗോളി പി ആര്‍ ശ്രീജേഷിന് മമ്മൂട്ടി നല്‍കിയ പച്ചക്കറിയുടെ കൂട്ടത്തില്‍ ഹോക്കിസ്റ്റിക്കിന്റെ ആകൃതിയിലുള്ള പടവലം സമ്മാനദാന ചടങ്ങില്‍ ചിരിപടര്‍ത്തി.

കലയ്ക്കും കായികത്തിനും പുറമെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമുദായിക രംഗത്തുള്ളവര്‍ക്കടക്കം സമ്മാനം നല്‍കി.ഏതു തുറയില്‍പ്പെട്ടവരായാലും മമ്മൂട്ടിയില്‍ നിന്നും സമ്മാനം കിട്ടിയവരെല്ലാം കൊച്ചിക്കാരല്ലെങ്കിലും ഏതെങ്കിലും തരത്തില്‍ ഈ നഗരത്തിന്റെ ഭാഗമായവരാണ്. ചായക്കടയില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തുന്ന വിജയന്‍-മോഹന ദമ്പതികള്‍, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന ഓട്ടോ ഡ്രൈവര്‍ ജൂഡ്‌സണ്‍,വീല്‍ചെയറില്‍ ജീവിക്കുന്ന ബ്ലോഗ് എഴുത്തുകാരന്‍ ശിവാനന്ദന്‍,കളഞ്ഞു കിട്ടിയ 18 പവന്‍ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളി ജിതേന്ദ്രകുമാര്‍ തുടങ്ങിയവരെല്ലാം പുതുവര്‍ഷ സമ്മാനം നേടിയ ആളുകളാണ്.

പ്രൊഫ. കെ വി തോമസ് എം പി.,ബെന്നി ബെഹനാന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍,ഡോ.ജോസ് ചാക്കോ പെരിയപ്പുറം, സ്റ്റാര്‍ട് അപ്പ് വില്ലേജ് സി ഇ ഒ. പ്രണവ്കുമാര്‍ സുരേഷ്, വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ,നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ ജനറല്‍ സെക്രട്ടറി എ സലാഹുദ്ദീന്‍ മദനി, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സംഗീത സംവിധായകന്‍ അഫ്‌സല്‍യുസഫ് എന്നിവര്‍ക്കും ന്യൂഇയര്‍ ഗിഫ്റ്റ് നല്‍കി.

INDIANEWS24 KOCHI

Leave a Reply