728-pixel-x-90-2-learn
728-pixel-x-90
<< >>

മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറും നിത്യയും

ഉസ്താദ് ഹോട്ടല്‍ എന്ന ഹിറ്റ് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയ താരജോഡികളായ ദുല്‍ഖര്‍ സല്‍മാനും നിത്യ മോനോനും വീണ്ടും ഒരുമിക്കുന്നു.ചിത്രം മലയാളത്തിലല്ലെന്നുമാത്രം.തമിഴിലെ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിലാണ് മലയാളിതാരങ്ങള്‍ നായികാനായകന്‍മാരാകുന്നത്.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരുക്കിയ മണിരത്‌നം ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.1991ല്‍ പുറത്തിറങ്ങിയ ദളപതി(മമ്മൂട്ടി),1997ലെ ഇരുവര്‍(മോഹന്‍ലാല്‍)എന്നിവ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍പ്പെട്ടവയായാണ്‌ വിലയിരുത്തപ്പെടുന്നത്. റോജ,രാവണന്‍,റാവണ്‍,ബോംബെ,ദില്‍സെ,കന്നത്തില്‍ മുത്തമിട്ടാല്‍,മൗനരാഗം തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള മണിരത്‌നത്തിന്റെ കടല്‍ എന്ന അവസാന ചിത്രം പക്ഷെ ബോക്‌സ് ഓഫീസ് വിജയം നേടിയില്ല.

ഉസ്താദ് ഹോട്ടലിനു ശേഷം ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിത്യ മോനോന്‍ ദുല്‍ഖറിനൊപ്പം വേഷമിട്ടിരുന്നെങ്കിലും നായികയായിരുന്നില്ല.തമിഴിലെ രണ്ടെണ്ണം ഉള്‍പ്പെടെ നിത്യയുടെ മൂന്ന് ചിത്രങ്ങളാണ് ഇനി റിലീസാകാനിരിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply