728-pixel-x-90-2-learn
728-pixel-x-90
<< >>

മണിരത്നം ഈ മാസം തുടങ്ങും;നസ്രിയ പിന്മാറി,നിവേദ്യ വന്നു

ഫഹദ് ഫാസിൽ നായകനായി അഭിനയിക്കുന്ന മണിരത്നം എന്ന  സിനിമ ഈ മാസം ഷൂട്ടിങ്ങ് തുടങ്ങും.നവാഗതനായ സന്തോഷ്‌ നായർ സംവിധാനം ചെയ്യുന്ന സിനിമയിൽ നിവേദ്യ തോമസ്‌ ആണ് നായിക.നസ്രിയ നസ്രീൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് .ഫഹദുമായി വിവാഹ നിശ്ചയം കഴിഞ്ഞതോടെ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.നിവേദ്യ നേരെത്തെ ഫഹദിന്റെ സിനിമയായ ചാപ്പ കുരിശിൽ അഭിനയിച്ചിട്ടുണ്ട്.പക്ഷെ കോമ്പിനേഷൻ സീൻ ഒന്നും ഉണ്ടായിരുന്നില്ല.വെറുതെ അല്ല ഭാര്യയില്‍ ജയറാമിന്റെ മകളായി അഭിനയിച്ച നിവേദ പ്രണയത്തില്‍ ജയപ്രദയുടെ യൌവന കാലം അവതരിപ്പിച്ചു ശ്രദ്ധേയയായി.മണിരത്നത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപ്പെന്നിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന  നീൽ ഡി കുന്‍ഹ.
JITHESH DAMODAR INDIANEWS24

Leave a Reply