728-pixel-x-90-2-learn
728-pixel-x-90
<< >>

മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോള്‍ പറയാനാകില്ല: പോലീസ്‌

തൃശ്ശൂര്‍:കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ന്നതായാണ് നിഗമനം.അവസാനമായി പാഡിയില്‍ നടന്ന സല്‍ക്കാരങ്ങള്‍ക്ക് ശേഷമാകാം വിഷം ഉള്ളില്‍ ചെന്നതെന്ന് അനുമാനിക്കുന്നു.

അന്വേഷണ സംഘം വിപുലപ്പെടുത്തിയ ശേഷം കേസിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ് പി. പി എന്‍ ഉണ്ണിരാജന്‍ ആണ് മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോള്‍ തീര്‍ച്ചപ്പെടുത്താനാകില്ലെന്ന് അറിയിച്ചത്.കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.മണി ചികിത്സയിലായിരുന്ന സമയത്ത് ആശുപത്രിയില്‍ എന്തെങ്കിലും പിഴവുകള്‍ വന്നിരുന്നോയെന്ന സാധ്യതയും പരിശോധിക്കും.ഇതിനായി അവിടത്തെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കും.ആശുപത്രി റിപ്പോര്‍ട്ട് ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്ന.

കേസന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പാഡിയിലെ സഹായികളടക്കം പത്ത് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.കീടനാശിനി ഉള്ളില്‍ ചെന്നത് പാഡിയില്‍ സല്‍ക്കാരം നടന്ന മാര്‍ച്ച് നാല് രാത്രി അവസാനിക്കുന്ന പുലര്‍ച്ചയിലായിരിക്കാം എന്ന് സംശയിക്കുന്നു.ശരീരത്തിനകത്ത് ഉള്ളതായി കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി ഉള്ളില്‍ ചെന്നാല്‍ ആധികം താമസിയാതെ ഛര്‍ദി ഉണ്ടാകും എന്ന വിദഗ്ധരുടെ അനുമാനത്തില്‍ നിന്നാണ് ഈ സംശയം ബലപ്പെടുന്നത്.മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പത് മണിയോടെയാണ് മണി ഛര്‍ദി തുടങ്ങിയത്.ഇതിനാല്‍ തന്നെ തലേന്ന് രാത്രി പതിനൊന്നരയ്ക്കു മുമ്പേ ഇവിടെ നിന്നും പിരിഞ്ഞുപോയ നടന്‍ ജാഫര്‍ ഇടുക്കിയെയും തരികിട ഫെയിം സാബുമോനെയും ഉടന്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം.

എന്നാല്‍ പാഡിയിലും തറവാട്ട് മുറ്റത്തും നടത്തിയ പരിശോധനയില്‍ ക്ലോര്‍പൈറിഫോസ് കീടനാശിനിയുടെ ടിന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇത് വാങ്ങിയത് ആരെല്ലാമെന്ന് അന്വേഷണത്തിലാണ് പോലീസ്.ചാലക്കുടിയിലെ നാല് കടകളില്‍ ഈ കീടനാശിനി വില്‍ക്കുന്നുണ്ട്.പാഡിയിലെ സെപ്ടിക് ടാങ്ക് ക്ലീന്‍ ചെയ്തപ്പോള്‍ കിട്ടിയ കുപ്പികളില്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഇത് എന്താണെന്നും പരിശോധിക്കും.

മണി മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു

ചലച്ചിത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്നുണ്ടായ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ തുടരുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലും കൂടി.മണി അവസാനമായി അഭിനയിച്ച യാത്ര ചോദിക്കാതെ എന്ന സിനിമയുടെ നിര്‍മ്മാതാവ് ഷിബു മാവേലിയാണ് ഇക്കാര്യം ഒരു സ്വകാര്യ വാര്‍ത്താ ചാനലിലൂടെ അറിയിച്ചത്.ഒരു മാസം നീണ്ട ചിത്രീകരണ വേളയില്‍ പലതവണ നിര്‍ബന്ധിച്ചെങ്കിലും മണി മദ്യപിക്കാന്‍ തയ്യാറായില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു മണിയുടെ പിറന്നാളും കടന്നുപോയത്.ഇതിന്റെ ആഘോഷവേളയില്‍ പോലും മണി മദ്യപിക്കാന്‍ തയ്യാറായില്ല.

INDIANEWS24.COM TSR

Leave a Reply