728-pixel-x-90-2-learn
728-pixel-x-90
<< >>

മണിയുടെ സഹായികളിൽ നുണ പരിശോധന തുടങ്ങി

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട്‌ നുണ പരിശോധന തുടങ്ങി.മണിയുടെ സഹായി അനീഷിനെയാണ് വെള്ളിയാഴ്ച്ച ആദ്യമായി നുണപരിഷിധനയ്ക്കു വിധേയനാക്കിയത്.

സഹായികളായ ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ് എന്നിവരിൽ നുണ പരിശോധന നടത്താൻ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി അനുമതി നൽകിയിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം നുണ പരിശോധനയ്‌ക്കായി കോടതിയുടെ അനുമതി തേടിയത്.തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടന്നുവരുന്ന നുണ പരിശോധന വരും ദിവസങ്ങളിലും തുടരും.

പത്ത് ദിവസത്തിനുള്ളില്‍ പരിശോധന  പൂര്‍ത്തിയാക്കി, റിപ്പോര്‍ട്ട് കോടതിയ്‌ക്ക് കൈമാറും. മണിയുടെ മരണം സംബന്ധിച്ച് വ്യക്തത വരുത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്.എന്നാൽ അന്വേഷണം സി ബി ഐയെ ഏല്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

INDIANEWS24.COM T V P M

Leave a Reply