തിരുവനന്തപുരം:കേരളത്തില്‍ പരക്കെ മഴ തുടരുന്നു.ഇന്നലെ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നതിനു പുറമേ ഇന്ന് മണിയാര്‍ ഡാമും തുറന്നു. മൂഴിയാര്‍ ഡാം ഏതു നിമിഷവും തുറക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. .ഈ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ നഗരസഭ, ചെറുതന,മാന്നാര്‍, തിരുവന്‍വണ്ടൂര്‍,പാണ്ടനാട്, എടത്വാ,ചെന്നിത്തല, തൃപ്പെരുന്തുറ,വീയപുരം, കുമാരപുരം നിവാസികള്‍ ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
INDIANEWS24 PATHANAMTHITTA DESK