jio 800x100
jio 800x100
728-pixel-x-90
<< >>

മണിയന്‍ പിള്ള രാജു മോഹന്‍ലാലുമായി ബെറ്റ് വച്ചു

മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള സംഭവം പറഞ്ഞത് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവാണ്.ചെറുപ്പം മുതലുള്ള തന്റെ സുഹൃത്തും നടനുമായ മോഹന്‍ലാലിനെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകനോടായിരുന്നു താരത്തിന്റെ വിശദീകരണം.

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന നിരവധി ഹിറ്റുകളിലൊന്നായ ഹലോ മൈ ഡിയര്‍ റോങ് നമ്പറിന്റെ ഡബ്ബിങ്ങിലായിരുന്നു രസകരമായ ആ ബെറ്റും ഞെട്ടിക്കുന്ന സംഭവവും അരങ്ങേറിയത്.തൊട്ടുമുമ്പു നടന്ന സംഭവങ്ങള്‍ അമ്പിളിച്ചേട്ടനോട് ലാല്‍ വിശദീകരിക്കുകയാണ്.ഒറ്റ ഷോട്ടിലാണ് പ്രിയന്‍ അത് പ്ലാന്‍ ചെയ്തത്.വലിയ ഡലോഗ് ഉള്ള സീനാണത്.ഫസ്റ്റ് ടേക്കില്‍ തന്നെ ലാല്‍ അത് ഒകെയാക്കി.ഈ സീന്‍ ഡബ്ബ് ചെയ്യാന്‍ തീയേറ്ററിലെത്തിയപ്പോള്‍ ഞാന്‍ ലാലിനെ ബെറ്റ് ചെയ്തു.ഡയലോഗ് കൊടുക്കില്ല.പകരം സീനില്‍ ലിപ് മാത്രം നോക്കി ഡബ്ബ് ചെയ്യണം.ലാല്‍ ആ വെല്ലുവിളി ഏറ്റെടുത്തു.ഡബ്ബിങ്ങിനു മുമ്പ് ആ രംഗം ഒരുതവണ പ്ലേ ചെയ്തു കാണിക്കാന്‍ പറഞ്ഞു.അതിനുശേഷം ഞങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ലാല്‍ ആ സീന്‍ മനോഹരമായി ഡബ്ബ് ചെയ്തു, രാജു പറയുന്നു.

എത്ര ദൈര്‍ഘ്യമുള്ള ഡയലോഗുകളും വളരെ വേഗം ഹൃദ്യസ്ഥമാക്കി അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ പോലെ മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ലെന്ന് രാജു പറഞ്ഞു.ഒരു പ്രമുഖ സിനിമാ മാധ്യമത്തിന് വേണ്ടി തയ്യാറാക്കിയ ഫീച്ചറിനു വേണ്ടിയാണ് രാജു പഴയകാല സംഭവം ഓര്‍ത്തെടുത്തത്.

INDIANEWS24.COM Movies Desk

Leave a Reply