728-pixel-x-90-2-learn
728-pixel-x-90
<< >>

മണിക്ക് ഉണ്ടായിരുന്നത് ഗുരുതര കരള്‍ രോഗം

തൃശ്ശൂര്‍:അന്തരിച്ച കലാഭവന്‍ മണിക്ക് ഗുരതരമായ കരള്‍ രോഗമായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.മരുന്നുകളൊഴികെ മറ്റൊന്നും കണ്ടെത്താനായിട്ടില്ല.ശരീരത്തില്‍ മെഥനോള്‍ സാന്നിധ്യം ഉണ്ടായിരുന്നത് സംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ അറിയാനാകൂ.കൂടുതല്‍ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ മാറ്റിയിട്ടുണ്ട്.

മണി ശനിയാഴ്ച്ച മുതല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് ശരീരത്തില്‍ മെഥനോള്‍ അംശമുണ്ടെന്ന് കണ്ടെത്തിയത്.ഇതു മൂലം മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം ധരിപ്പിച്ചു.തുടര്‍ന്ന് പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച്ച രാത്രി തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്തു.തിങ്കളാഴ്ച്ച രാവിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.

രാവിലെ മുതല്‍ തൃശ്ശൂര്‍ സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചത് മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും മണിയുടെ ഭൗതീക ശരീരം അവസാനമായി ഒരുനോക്കു കാണാനെത്തിക്കൊണ്ടിരിക്കുന്നവരുടെ തിരക്ക് ഇനിയും തുടരുകയാണ്‌.

INDIANEWS24.COM TSR

Leave a Reply