728-pixel-x-90-2-learn
728-pixel-x-90
<< >>

മഡോണയുടെ നഗ്നചിത്രങ്ങള്‍ ലേലത്തിന്

ന്യൂയോര്‍ക്ക്‌: പ്രശസ്ത പോപ്‌ ഗായിക മഡോണയുടെ നഗ്നചിത്രങ്ങള്‍ ലേലത്തിന്. പതിനെട്ട് വയസുള്ളപ്പോള്‍ മഡോണ പോസ് ചെയ്ത ഫോട്ടോകളാണ് നവംബര്‍ ഒമ്പതിന് ലേലം ചെയ്യുക.
ഹെര്‍മന്‍ കുല്‍ക്കന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ്‌ ഇവ. പെന്തൌസ് സ്ഥാപകനായ ബോബ് ഗുസിയോന്‍ ഇവ വിലയ്ക്ക് വാങ്ങി. ഗുസിയോന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ വാങ്ങിയ ജെറെമി ഫ്രോമര്‍ എന്നയാളാണ് ഇപ്പോള്‍ മഡോണ ഫോട്ടോകള്‍ ലേലം ചെയ്യുന്നത്.
പ്രശസ്തയാകുന്നതിനു മുമ്പ് തന്‍റെ ജീവിതം അഗ്നിപരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മഡോണ വെളിപ്പെടുത്തിയിരുന്നു. താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പണത്തിനു വേണ്ടി നഗ്നചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ടുണ്ട് എന്നും ഇപ്പോള്‍ അമ്പത്തഞ്ച് വയസുള്ള മഡോണ ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Leave a Reply