728-pixel-x-90-2-learn
728-pixel-x-90
<< >>

മടിയന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല്യങ്ങള്‍ നിഷേധിക്കണം എന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി:ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ സേവനത്തില്‍ അലംഭവാം കാട്ടുന്ന ഉദ്യോഗസ്ഥരെ കൂടി ലക്ഷ്യമിട്ടുള്ളതാണ്.കൃത്യനിര്‍വ്വഹണം വേണ്ടവിധം നടത്താത്ത ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനമികവ് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലവാരത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍.

സര്‍വ്വീസ് കാലയളവ് മാത്രം പരിഗണിച്ച് ആനുകൂല്യങ്ങളും സ്ഥാനക്കയറ്റങ്ങളും തനിയെ വന്നുചേരുമെന്ന ധാരണയാണ് നിലവിലുള്ളത്.ഇതിന് പകരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പളവര്‍ദ്ധനയും ആനുകൂല്യങ്ങളും അനുവദിക്കാന്‍ പാടുള്ളുവെന്ന്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.ഇതിനായി പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുന്ന പെര്‍ഫോമന്‍സ് റിലേറ്റഡ് പെ(പി ആര്‍ പി) സംവിധാനം കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വിഭാഗത്തിലും നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.ജോലിയില്‍ വിരസത കാട്ടുന്നവര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാം.അല്ലെങ്കില്‍ സ്വമേധയാ വിരമിക്കാനുള്ള അവസരം നല്‍കാം.പദ്ധതി നടപ്പിലാകുന്നതോടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്മീഷന്‍ അഭിപ്രായം.

INDIANEWS24.COM NEWDELHI

Leave a Reply