728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ഞ് വീഴ്ച്ച: യു എസില്‍ ചിലയിടങ്ങളില്‍ അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍:അമേരിക്കയുടെ കിഴക്കന്‍ സ്റ്റേറ്റുകളില്‍ വന്‍ മഞ്ഞുവീഴ്ച്ച.ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും എട്ട് ഇഞ്ചിലേറെ മഞ്ഞ് വീഴ്ച്ചയുണ്ടായി.കഴിഞ്ഞ രണ്ട് ദിവസമായി ഇവിടങ്ങളില്‍ നിന്നുള്ള ആറായിരം വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി.

റെയില്‍, വ്യോമഗതാഗതങ്ങള്‍ തടസ്സപ്പെട്ടതുള്‍പ്പെടെ ജനജീവിതം ഏറെ ദുര്‍ഘടം പിടിച്ചതായി.ടെന്നസി,നോര്‍ത്ത് കരോലിന,കെന്റകി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകൃതി ദുരന്തം മുന്‍നിര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.രാജ്യത്ത് മഞ്ഞ് വീഴ്ച്ചമൂലമുണ്ടായ അപകടത്തില്‍ ഇതേവരെ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.76 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞ് വീഴ്ച്ചയുണ്ടായേക്കാമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

INDIANEWS24.COM Washington

Leave a Reply