728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ഞ് പുതച്ച് കാനഡ

ടൊറന്റോ: സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെ കാനഡ വരവേറ്റു. ഒന്റാറിയോയിലും ക്യുബക്കിലും ചില സ്ഥലങ്ങളില്‍ 25 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. മഞ്ഞുകാറ്റ് ഇപ്പോള്‍ കിഴക്കന്‍ കാനഡയിലെ മാരിടൈംസിനെ ലക്ഷ്യംവെച്ച് നീങ്ങുകയാണ്. ടൊറന്റോയിലെ പിയെഷ്സന്‍, മോണ്ട്രിയല്‍ വിമാനത്താവളങ്ങളില്‍ നിരവധി സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു.
ഒന്റാറിയോ, ക്യുബക് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയുടെ ശക്തി  ഞായറാഴ്ച പുലര്‍ച്ചെയോടെ  കുറഞ്ഞു. റോഡ്‌ മാര്‍ഗമുള്ള ഗതാഗതത്തെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്കന്‍ ടൊറന്റോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മിസ്സിസാഗയിലെ ക്യൂന്‍ എലിസബത്ത്‌ ഹൈവേയില്‍ ഒറ്റ അപകടത്തില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
ടോരന്റൊയുറെ പല ഭാഗങ്ങളിലും 15 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. മിസിസാഗ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളില്‍ 25 സെന്റീമീറ്റര്‍ മഞ്ഞ് വീണു. manju1

Leave a Reply