728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ഞുകാലം: ഏറെ വലഞ്ഞത് വിന്നിപെഗുകാര്‍

ഒട്ടാവ: കാനഡയിലെ ഈ മഞ്ഞുകാലം ഏറ്റവും വലച്ചത് വിന്നിപെഗുകാരെ. മഞ്ഞുമഴയും വൈദ്യുതിത്തകരാറും ടൊറന്റോ നിവാസികളെ ആഴ്ചകളോളം ബുദ്ധിമുട്ടിച്ചെങ്കിലുംവിന്നിപെഗുകാര്‍ അനുഭവിച്ചത് വെച്ചു നോക്കിയാല്‍ അതൊന്നും ഒന്നുമല്ല.

രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഇത്തവണ തണുപ്പ് കൂടുതല്‍ ആയിരുന്നെങ്കിലും ആര്‍ട്ടിക് മേഖലയ്ക്കു പുറത്ത് താപനില ഏറ്റവും കുറഞ്ഞ കനേഡിയന്‍ നഗരം മാനിറ്റോബയിലെ വിന്നിപെഗ് ആയിരുന്നെന്ന് എന്‍വയേണ്‍മെന്‍റ് കാനഡ വിദഗ്ധന്‍ മാറ്റ് മക്ഡോണാള്‍ഡ് പറയുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് മൈനസ് 20.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു വിന്നിപെഗിലെ ശരാശരി താപനില. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ താപനില. വിന്നിപെഗിലെ റോഡുകള്‍ കഴിഞ്ഞ നാല് മാസത്തില്‍ ഏറിയ സമയവും ഐസ് മൂടിക്കിടന്നു. പൈപ്പിനുള്ളില്‍ വെള്ളം ഉറഞ്ഞുപോയാതിനാല്‍ ജലവിതരണം തടസപ്പെടുക നിത്യസംഭവമായി.

ആല്‍ബര്‍ട്ടയിലെ റെഡ് ഡീര്‍, ഒണ്ടേരിയോയിലെ കെനോറ എന്നിവിടങ്ങളിലും ഈ മഞ്ഞുകാലം രൂക്ഷമായിരുന്നു. രണ്ടിടത്തും ഇത്തവണ റെക്കോഡ്‌ തണുപ്പ് രേഖപ്പെടുത്തി. റെഡ് ഡീറില്‍ നവംബര്‍ മാസത്തില്‍ മാത്രം 62.5 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.

ഒണ്ടേരിയോയിലെ വിന്‍ഡ്സറിലും ഇത്തവണ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. 240 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച വിന്‍ഡ്സറിലെ ഈ സീസണില്‍ ഉണ്ടായി.

Leave a Reply