728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ഞില്‍ മുങ്ങി ടൊറന്റോ

ടൊറന്റോ: ഞായറാഴ്ച വൈകിട്ട് തുടങ്ങിയ കനത്ത മഞ്ഞുവീഴ്ചയില്‍ ടൊറന്റോയും ഒണ്ടാരിയോയിലെ മിക്ക പ്രദേശങ്ങളും ദുരിതത്തില്‍. മഞ്ഞുവീഴ്ചയ്ക്കൊപ്പം താപനില കുത്തനെ കുറയുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായി. വാഹനഗതാഗതത്തെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിക്കും തിങ്കളാഴ്ച പുലര്‍ച്ചയ്ക്കുമിടയില്‍ ജിടിഎയില്‍ മാത്രം ഇരുന്നൂറിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞുവീഴ്ച ഉച്ചവരെ തുടരുമെന്നാണ് മുന്നറിയിപ്പ്.

ടൊറന്റോയില്‍ 20 സെന്റീമീറ്റര്‍വരെ കനത്തില്‍ മഞ്ഞ് വീണു. താപനില മൈനസ് 15ലേക്ക് കൂപ്പുകുത്തി. കാറ്റ് വീശുകയും ചെയ്തതോടെ മൈനസ് 25 ആയാണ് പുലര്‍ച്ചെ താപനില അനുഭവപ്പെട്ടത്.

ഹാമില്‍ട്ടണിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച ഉണ്ടായത്. 35 സെന്റീമീറ്റര്‍ വരെ ഇവിടെ രേഖപ്പെടുത്തി.

ടൊറന്റോ നഗരസഭയുടെ എണ്ണൂറോളം മഞ്ഞുമാറ്റല്‍ വാഹനങ്ങള്‍ ഞായറാഴ്ച വൈകിട്ട് മുതല്‍ രംഗത്തുണ്ട്. എന്നാല്‍, മഞ്ഞുവീഴ്ച അതിശക്തമായതിനാല്‍ സ്ഥിതി സാധാരണനിലയിലാകാന്‍ തിങ്കളാഴ്ച വൈകിട്ട് വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

Leave a Reply