ചെന്നൈ:പ്രമുഖ സിനിമാ നിര്‍മ്മാണക്കമ്പനിയായ മഞ്ഞിലാസിന്റെ ഉടമ എം ഒ ജോസഫ്(80) അന്തരിച്ചു.ചെന്നൈയിലായിരുന്നു അന്ത്യം ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്രയായിരുന്നു മഞ്ഞിലാസ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി.
1967ലാണ് എം ഒ ജോസഫ് ആദ്യമായി ചലച്ചിത്ര നിര്‍മ്മാണ രംഗത്തെത്തിയത്.സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്ഥാപിച്ച നവയുഗ പിക്ചേഴ്സിലൂടെയായിരുന്നു തുടക്കം.പ്രേംനസീര്‍ നായകനായ നാടന്‍ പെണ്ണ് ആയിരുന്നു ആദ്യ ചിത്രം.ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ജോസഫ് മഞ്ഞിലാസ് ഫിലിംസ് എന്ന സ്വന്തം നിര്‍മ്മാണക്കമ്പനി ആരംഭിച്ചു.കോളേജ് ലക്ചര്‍ ആയി സത്യന്മാഷിന്റെ അഭിനയത്തില്‍ അനശ്വരമായ യക്ഷി എന്ന സിനിമയില്‍ തുടങ്ങി 1985 വരെയുള്ള 37 വര്‍ഷക്കാലം മലയാള സിനിമാരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മഞ്ഞിലാസ്.പറ എന്ന സിനിമയാണ് ഏറ്റവും അവസാനമായി മഞ്ഞിലാസും എം ഒ ജോസഫും നിര്‍മ്മിച്ചത്.
ഭാര്യ: കുഞ്ഞമ്മ,മക്കള്‍: ജോസി, മാത്യു, ബീന, റൂബി, അനു.
INDIANEWS24.COM Chennai