ഓറഞ്ച് വില്ലെ: കളിച്ചുകൊണ്ടിരിക്കെ മഞ്ഞിന് അടിയില്‍പെട്ട് 9 വയസുകാരന് മരിച്ചു. കാനഡയിലെ ഓറഞ്ച് വില്ലെയിലാണ് സംഭവം.
വീടിന്റെ പിന്മുറ്റത്ത് മഞ്ഞിന്റെ കൂനയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സഖറി എന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി അപകടത്തില്‍പെട്ടത്. തുരങ്കം ഉണ്ടാക്കി കളിക്കുകയായിരുന്ന കുട്ടിക്കുമേല്‍ മഞ്ഞ് ഇടിഞ്ഞുവീഴുകയായിരുന്നു എന്ന് കരുതുന്നു. ഏറെനേരം കാണാതിരുന്നതിനെത്തുടര്‍ന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ മാസം വിന്നിപെഗിലും സമാനമായ അപകടത്തില്‍ ഒരു 9 വയസുകാരന് മരിച്ചിരുന്നു.