728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജു വാര്യര്‍ വീണ്ടും ഹിറ്റ്‌ !

കൊച്ചി: നീണ്ട പതിനാലു വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്കു മടങ്ങിയെത്തിയ മഞ്ജു വാര്യര്‍ക്ക് വന്‍ വരവേല്‍പ്പ്.ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന  ഹൌ ഓള്‍ഡ് ആര്‍ യൂ വിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കൊച്ചിയില്‍ റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥയായ മുപ്പത്താറുകാരിയായ നിരുപമയുടെ വേഷമാണ് മഞ്ജുവിന്.

അടുത്തിടെ കൊച്ചിയില്‍ നടന്ന ഹാഫ് മാരത്തോണ്‍ ദൃശ്യങ്ങള്‍ ചിത്രത്തില്‍ വിദഗ്ധമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മഞ്ജുവിനൊപ്പം പ്രധാന വേഷത്തില്‍ കുഞ്ചാക്കോ ബോബനുമുണ്ട്.വിനയ് ഫോര്‍ട്ട്‌ ഒരു മികച്ച വേഷം അവതരിപ്പിച്ചിരിക്കുന്നു.ചിത്രം സ്ത്രീകളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്.എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഹൌസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഒരു പുതിയ ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ സാധ്യതകള്‍ തുറന്നു തരുന്നു.

പകുതിയിലുപേക്ഷിച്ച മഞ്ജു പ്രോജക്ടുകള്‍ പലതും പൊടി തട്ടിയെടുക്കാന്‍ തുടങ്ങി എന്ന് ശ്രുതിയുണ്ട്.എന്നാല്‍ താന്‍ സെലക്ടീവ് ആയി മികച്ച കഥാപാത്രങ്ങള്‍ മാത്രം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് എന്ന് മഞ്ജു  പറഞ്ഞു.പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം താനഭിനയിച്ച ചിത്രത്തിനു പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിനു മഞ്ജു  വാര്യര്‍  നന്ദി പറഞ്ഞു.

manju warrier

INDIANEWS24 MOVIES

 

Leave a Reply