728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജു വാര്യര്‍ ഇനി കുടുംബശ്രീ ജൈവകൃഷിയുടെ ഗുഡ്‌വില്‍ അംബാസഡര്‍ 

തിരുവനന്തപുരം:മഞ്ജു വാര്യര്‍ക്ക് തിരിച്ചു വരവ് ഒരുക്കിയ ‘ഹൌ ഓള്‍ഡ്‌ ആര്‍ യു‘എന്ന ചിത്രത്തിലെ നായിക കഥാപത്രമായ നിരുപമാ രാജീവിന്റെ റോള്‍ ജീവിത യഥാര്‍ത്ഥ്യമായി.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ചടങ്ങില്‍ വെച്ച് മഞ്ജു വാര്യര്‍ കുടുംബശ്രീയുടെ ജൈവ കൃഷി അംബാസിഡറായി ചുമതലയേറ്റു.

അയല്‍വാസികളായ സ്ത്രീകളെ മട്ടുപ്പാവിലെ ജൈവ കൃഷി ചെയ്യാന്‍ പ്രോത്സാഹനവും പ്രചോദനവും നല്‍കി സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കുന്നതാണ് ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് ചെയ്യുന്നത്.

ജൈവ കൃഷി അംബാസിഡര്‍ ആയി ചുമതല ഏറ്റ ശേഷം മഞ്ജു കുടുംബശ്രീ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  ഹൌ ഓള്‍ഡ്‌ ആര്‍ യു വിലെ നിരുപമയുടെ അഭിപ്രായത്തോട് ഒരു പരിധി വരെ യോജിപ്പാണെന്നും ,സ്ത്രീ ശക്തി സ്രോതസ്സാണെന്നും ചൂണ്ടിക്കാട്ടി.മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മേടിക്കുന്ന പച്ചക്കറിയുടെ കണക്കുകളും മഞ്ജു അവതരിപ്പിച്ചു.

മന്ത്രി എം.കെ മുനീര്‍ ചടങ്ങില്‍ പങ്കെടുത്തു.കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒരു നല്ല സന്ദേശം നല്‍കിയ ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിന്  നികുതിയിളവ് നല്‍കിയതായും മന്ത്രി പറഞ്ഞു. 

Leave a Reply