728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജുവും ഉര്‍വശിയും രേവതിയും ഒരുമിച്ചെത്തുന്നു

മഞ്ജു വാര്യര്‍,രേവതി,ഉര്‍വശി എന്നിവര്‍ ഒരു സിനിമയില്‍ ഒത്തുചേരുന്നു.അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും മികവുറ്റ നായികമാരില്‍ മൂന്നുപേരായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഇവരുടെ ഒത്തുചേരലിന് ചില പ്രത്യേകതകളുണ്ട്.14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലെത്തിയ മഞ്ജുവിന്റെ മൂന്നാമത്തെ സിനിമയാകും ഇത്.രേവതിയും ഉര്‍വശിയും കുറച്ചു നാളായി മലയാള ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്ന ശേഷമുള്ള രംഗപ്രേവശമാണ്.മൈ ഡിയര്‍ മമ്മി എന്ന ചിത്രമാണ് ഉര്‍വശി ഒടുവില്‍ അഭിനയിച്ച മലയാള സിനിമ.രേവതിയുടേത് മോളി ആന്റി റോക്‌സും.

ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കും.സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രമായ എന്നും എപ്പോഴും ആണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

INDIANEWS24

Leave a Reply