728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജുവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍

കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വേര്‍പിരിയലിന്റെവക്കില്‍. മഞ്ജുവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഈ മാസം 23ന് പരിഗണിക്കും. അന്ന് ഹാജരാകാന്‍ മഞ്ജുവിന് കോടതി നോട്ടീസ് അയച്ചു.

മഞ്ജു മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഒരു വര്‍ഷമായി താനും മകളും മഞ്ജുവില്‍ നിന്ന് വേര്‍പിരിഞ്ഞു താമസിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

1998 ഒക്ടോബര്‍ 20നായിരുന്നു ദിലീപ്-മഞ്ജു വിവാഹം. അതിനു ശേഷം സിനിമാരംഗത്ത്‌ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മഞ്ജു അടുത്തിടെ ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

Leave a Reply